കുവൈത്ത്: (gcc.truevisionnews.com) കുവൈത്തിലെ ആന്തലൂസിയയിൽ വീടിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
സുലൈബിഖാത്ത്, അർദിയ കേന്ദ്രങ്ങളിലെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
അപകട സമയം വീട്ടിലുണ്ടായിരുന്ന അഞ്ചുപേരെ സുരക്ഷിതമായി സംഘം രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.
വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. തീപിടിത്തത്തിൽ വീട്ടിലെ വിവിധ വസ്തുക്കൾ നശിച്ചു.
#house #caught #fire #Kuwait #Five #people #rescued